സ്വാഗതം

Posted: 6th January 2011 by admin in Uncategorized

യു എ ഇ കാസറഗോട് പള്ളം മുസ്ലിം ജമാഅത്തിന്റെ വെബ് സൈറ്റ്  സന്ദര്‍ശകര്‍ക്ക് സ്വാഗതം. ഇത് സന്ദര്‍ശിക്കുന്ന എല്ലാവരും മറ്റുള്ളവര്‍ക്ക് ഈ വിവരം എത്തിച്ച് കൊടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്തിക്കുന്നു. ഇനി മുതല്‍ യു എ ഇ  ജമാഅത്തിന്റെ കീഴില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഇതിലൂടെ നിങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നതായിരിക്കും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പോസ്റ്റ് ചെയ്യാനുള്ള സൌകര്യം ഏര്‍പ്പെടുത്തുന്നതായിരിക്കും…

View :75

بسم الله الرحمن الرحيم

إِنَّ ٱللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى ٱلنَّبِي يٰأَيُّهَا ٱلَّذِينَ آمَنُواْ صَلُّواْ عَلَيْهِ وَسَلمُواْ تَسْلِيماً

‘തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെമേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയു മുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. ” (അഹ്സാബ് : 56) Read the rest of this entry »

View :63

View :30

View :36

കാസര്‍കോട്: മാര്‍ച്ച് 14 മുതല്‍ ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ നടക്കുന്ന മുഷ്താഖലി ട്രോഫി 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ കാസര്‍കോട്ടെ അന്‍ഫല്‍ പി.എം. തിരഞ്ഞെടുക്കപ്പെട്ടു. അന്‍ഫലിനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

View :122

നബിദിന റാലി

Posted: 27th February 2011 by admin in Uncategorized

View :114
anfal kasaragod 6.2.2011. അന്‍ഫല്‍ സുബ്ബയ്യ പിള്ള ട്രോഫി ക്യാമ്പില്‍

ANFAL

കാസര്‍കോട്‌: അണ്ടര്‍ 22 കേരള ടീം അംഗവും കാസര്‍കോട്‌ പള്ളം സ്വദേശിയുമായ പി.എം. അന്‍ഫലിനെ തിരുവനന്തപുരത്ത്‌ നടക്കുന്ന സുബ്ബയ്യ പിള്ള ട്രോഫിക്കുവേണ്ടിയുള്ള ഏകദിന ക്രിക്കറ്റ്‌ ടീമിന്റെ ക്യാമ്പിലേക്ക്‌ തിരഞ്ഞെടുത്തു. അന്‍ഫലിനെ ജില്ലാക്രിക്കറ്റ്‌ അസോസിയേഷന്‍ അഭിനന്ദിച്ചു.

View :141

ഇതാണ് നമ്മള്‍

Posted: 8th February 2011 by admin in Uncategorized

ദാനം ചെയ്യാന്‍ ഒരു നൂറു രൂപ വളരെ വലുത് !
ഷോപ്പിങ്ങിന് പോവാന്‍ വളരെ ചെറുത് ?
ഒരു മണിക്കൂര്‍ തറാവീഹ് എത്ര ദൈര്ഘ്യം !
ഒന്നര മണിക്കൂര്‍ ഫുട്ബോള്‍ തീരുന്നത് അറിയുന്നതേയില്ല ?
നിസ്കാരത്തില്‍ ഒരു ദുആ ഓര്ത്തെടുക്കാനുള്ള പാട് !
സുഹ്ര്ത്തിനോട് മറ്റൊരാളുടെ കുറ്റങ്ങള്‍ പറയാന്‍ ഒരക്ഷരം വിട്ടുപോകില്ല ?
ഫുട്ബോള്‍ കളിയിലെ എക്സ്ട്രാ ടൈം എത്ര സന്തോഷം !
ഖുതുബ നീണ്ടാല്‍ പരാതിയോട് പരാതി ?
ഖുര്‍ആനിലെ ഒരായത്ത് ഓതാ൯ ബുദ്ധിമുട്ട് ! 
നൂറ് പേജ് നോവല്‍ വായിക്കാന്‍ എന്തൊരെളുപ്പം ?
കാളികാണാന്‍/നാടകം കാണാന്‍ മുന്‍ സീറ്റുതന്നെ വേണം !
പള്ളിയില്‍ ഒടുവിലത്തെ സ്വഫ്ഫ് മതി ?
പത്രവര്ത്തയായാല്‍ മതി വിശ്വാസയോഗ്യം ! 
ഖുറാനാണെങ്കില്‍ ചിലസംശയങ്ങളൊക്കെ ചോദിക്കാനുണ്ട് ?
ഒന്നും വിശ്വസിക്കില്ല. ചിന്തിക്കില്ല. പറയില്ല. ചെയ്യില്ല ! 
നമുക്ക് സ്വര്ഗത്തില്‍ പോവുകേം വേണം ?
തമാശയുടെ ഇ-മെയില്‍ കാട്ടുതീ പോലെ പടരുന്നു !
ദൈവിക സന്ദേശത്തിന്റെ ഇ-മെയില്‍ ഒരാള്ക്ക് എത്തിക്കാനുള്ള പാട് ?

View :105
Comments Off

ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടത്.  നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് വഴിവിട്ട ലൈംഗികതയും സദാചാരഭ്രംശവും അരങ്ങ് തകര്‍ക്കുകയാണ്. നിത്യേനയെന്നോണം പീഡനവാര്‍ത്തകളും ലൈംഗികാതിക്രമ വര്‍ത്തമാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് വാര്‍ത്താമാധ്യമങ്ങള്‍. ജാതി-മത-പ്രായ ഭേദമന്യേ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഈ ആസുരകാലത്തെ ഏറ്റവും വലിയ പേടി എന്താണെന്ന് ഒരു മാതാവിനോട് ചോദിച്ചാല്‍ സ്‌കൂളില്‍ പോയ പെണ്‍കുട്ടി അതേപോലെ തിരിച്ചുവരുമോയെന്നതാണെന്ന് അവര്‍ പറയും.

വിവരസാങ്കേതിക വിദ്യയുടെയും ടെലികമ്യൂണിക്കേഷന്‍ മേഖലയുടെയും പുരോഗതി നമ്മുടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയപ്പോള്‍ തന്നെ ലൈംഗികാതിക്രമങ്ങളുടെ വര്‍ധനവിനും അത് വഴിയൊരുക്കിയെന്നത് തിക്ത യാഥാര്‍ഥ്യമാണ്. സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികളുടെ അടുത്ത് വരെ ഏറ്റവും പുതിയ മോഡല്‍ മൊബൈലുണ്ട്. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും കൈമാറുകയാണ് അതിന്റെ പ്രധാന ഉപയോഗം. ആരെയും എപ്പോഴും ഒപ്പിയെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ വീഡിയോ കാമറകളുമുണ്ടവയില്‍. സഹപാഠികളെയും അധ്യാപികമാരെ വരെയും പകര്‍ത്തി ഇന്റര്‍നെറ്റിലിടുകയെന്നതാണ് പുതുതലമുറയുടെ പ്രധാന ഹോബി.

പഴയ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്, സദാചാര സങ്കല്‍പങ്ങളെ കൊഞ്ഞനം കുത്തി നവലോകം കുതികുതിക്കുകയാണ്. ഇവിടെയാണ് സ്വവര്‍ഗ പ്രേമികളായ തന്റെ ജനതയോട് ലൂത്ത് നബി(അ) ചോദിച്ച ചോദ്യം പ്രസക്തമാകുന്നത്. ധര്‍മച്യുതിയുടെ ഈ നടുക്കയത്തില്‍നിന്നുകൊണ്ട് സമൂഹത്തിന്റെ നന്മയില്‍ തല്‍പരരായവര്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യം: അലൈസ മിന്‍കും റജുലുന്‍ റഷീദ് (നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരു മനുഷ്യനുമില്ലേ ?) എന്ന്. വിശ്വാസികളുടെ സമൂഹം ഈ ചോദ്യം ഏറ്റെടുക്കുകയും സ്വയം തന്റേടികളായി മാറുകയും ചെയ്യേണ്ടതുണ്ട്. സദാചാരഭ്രംശത്തിന്റെ കൂലംകുത്തിയൊഴുക്കിനെ പ്രതിരോധിക്കാന്‍ വിശ്വാസിയെ സജ്ജമാക്കാനുപയുക്തമായ ഏതാനും പാഠങ്ങളാണ് ചുവടെ. നാമോരുരുത്തരും ഹൃദയത്തോട് സദാ ചേര്‍ത്ത് വെക്കേണ്ട പാഠങ്ങള്‍:

*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***
1. സത്യവിശ്വാസികളും വിശ്വാസിനികളും അന്യ സ്ത്രീ-പുരുഷന്മാരെ കാണുമ്പോള്‍ ദൃഷ്ടി താഴ്ത്തണമെന്ന് പരിശുദ്ധ ഖുര്‍ആന്‍. നിങ്ങള്‍ ആവര്‍ത്തിച്ച് നോക്കരുതെന്നും തുറിച്ചു നോക്കരുതെന്നും തിരുദൂതര്‍. അറിയുക, നോട്ടമാണ് എല്ലാറ്റിന്റെയും താക്കോല്‍. കണ്ണുകള്‍ക്കും വ്യഭിചാരമുണ്ടെന്നും അത് നോട്ടമാണെന്നും മറ്റൊരു പ്രവാചക വചനം. വഴിവക്കിലിരിക്കുമ്പോള്‍ ദൃഷ്ടി താഴ്ത്തുകയെന്നത് വഴിയുടെ അവകാശമാണെന്ന തിരുവചനവും ഓര്‍ക്കുക.
*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***
2. നിങ്ങളുടെ രണ്ടവയവങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍ സ്വര്‍ഗം ഞാന്‍ ഗ്യാരണ്ടി തരാമെന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. അത് നാവും ഗുഹ്യാവയവവുമാണെന്നറിയുക. നരകപ്രവേശത്തിന് ജനങ്ങളെ കൂടുതല്‍ അര്‍ഹരാക്കുന്നത് ഈ രണ്ടവയവങ്ങളാണെന്ന് മറ്റൊരു പ്രവാചക വചനം.
Read the rest of this entry »

View :82
The United Kasaragod Football Club was founded by Iqbal Pallam in 2005. The club has been participating in various Football Tournaments in UAE. UKFC has already attracted a lot of appreciation and support from football lovers for its never-say-die attitude and the beauty of their game. This is a main platform for players from Kasaragod working in various parts of UAE.

United Kasaragod Football Club

View :89

The Wet Leaves

Posted: 27th January 2011 by iqbal ph in ഫോട്ടോ

The Wet Leaves

View :91